പിക്കപ്പ് വാൻ തട്ടി മറിഞ്ഞ സ്കൂട്ടർ ബസിനടിയിൽപ്പെട്ടു; ഗുരുതരമായി പരുക്കേറ്റ 20കാരി ചികിത്സയിലിരിക്കെ മരിച്ചു

പിക്കപ്പ് വാൻ തട്ടി മറിഞ്ഞ സ്കൂട്ടർ ബസിനടിയിൽപ്പെട്ടു; ഗുരുതരമായി പരുക്കേറ്റ 20കാരി ചികിത്സയിലിരിക്കെ മരിച്ചു

January 11, 2024 0 By Editor

താമരശേരി: കോഴിക്കോട് കൊടുവള്ളി മാനിപുരത്തിനു സമീപം പൊയിൽ അങ്ങാടിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. താമരശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.

സ്കൂട്ടറിൽ ഇടിച്ചിട്ട് നിർത്താതെ പോയത് പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണെന്ന് പിന്നീടു കണ്ടെത്തി. പിക്കപ്പ് വാൻ ഇടിച്ചതിനെത്തുടർന്ന് സ്കൂട്ടർ ബസിനു മുന്നിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്. ഇരുവരും മണാശേരി കെഎംസിടി മെഡിക്കൽ കോളജിൽ ബി ഫാം വിദ്യാർഥികളാണ്. സെക്കീനയാണ് മരിച്ച ഫാത്തിമ മിൻസിയയുടെ മാതാവ്. മിൻഷാദ്, സിനാദ് എന്നിവർ സഹോദരങ്ങളാണ്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ഇന്നലെ രാവിലെ 9.30ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. സ്കൂട്ടറിൽ എതിരെ വന്ന പിക്കപ്പ് വാൻ തട്ടിയതിനെ തുടർന്ന് ഇരുവരും ബസിനു മുന്നിലേക്കു തെറിച്ചു വീഴുകയായിരുന്നു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam