വയനാട് ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം

വയനാട് ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം

November 22, 2023 0 By Editor

കല്‍പ്പറ്റ: വയനാട് ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. വയനാട് സ്വദേശികളായ അഞ്ചു പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മൂന്നു പേരെ പുറത്തെടുത്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ മുക്കത്ത് നിന്ന് അഗ്‌നിശമനസേന എത്തിയിട്ടുണ്ട്. പൊലീസും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam