മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക്

മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക്

March 20, 2023 0 By Editor

മലപ്പുറം : തിരൂർക്കാട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എംബിബിഎസ് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാര്‍ഥിനി അൽഫോൻസ (22) ആണ് മരിച്ചത്. അൽഫോൻസ്യ്ക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠി തൃശൂർ സ്വദേശി അശ്വിന് അപകടത്തില്‍ പരുക്കേറ്റു. യുവാവിനെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 6.30ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന അൽഫോൻസയും അശ്വിനും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിലും പിന്നീട് കെഎസ്ആആർടിസി ബസിലും ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഉടനെ അൽഫോൻസയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ വടക്കൽ പൂമതൃശേരി നിക്സന്റെ മകളാണ് അൽഫോൻസ.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam