പോലീസ് സ്റ്റേഷനിൽ ലൈസോൾ കുടിച്ച് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പോലീസ് സ്റ്റേഷനിൽ ലൈസോൾ കുടിച്ച് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

October 31, 2022 0 By Editor

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. വിശദമായ ചോദ്യം ചെയ്യലിനായി ഗ്രീഷ്മയെ രാവിലെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച‌ത്. ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞു. ശുചിമുറിയിൽ കയറി ലൈസോൾ കുടിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.

ഷാരോണിനെ വീട്ടിൽവിളിച്ചുവരുത്തി കഷായത്തിൽ കീടിനാശിനി ചേർത്തു നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രീഷ്മയെ ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. 10 മണിക്കൂറോളം ചോദ്യം ചെയ്തതോടെ ദുരൂഹമരണത്തിന്റെ ചുരുളഴിഞ്ഞു. കഷായത്തിൽ കീടനാശിനി കലർത്തിയെന്ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam