ഊരകം പുള്ളിക്കല്ലിൽ വീടിന് ഇടിമിന്നലേറ്റ് യുവതിക്കും മക്കൾക്കും പരിക്ക്

ഊരകം പുള്ളിക്കല്ലിൽ വീടിന് ഇടിമിന്നലേറ്റ് യുവതിക്കും മക്കൾക്കും പരിക്ക്

December 6, 2022 0 By Editor

വേങ്ങര: ഊരകം പുള്ളിക്കല്ലിൽ വീടിന് ഇടിമിന്നലേറ്റ് യുവതിക്കും മക്കൾക്കും പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലിൽ വി.പി. മൊയ്തീൻ കുട്ടിയുടെ വീടിനാണ് സാരമായ കേടുപാടുകൾ സംഭവിച്ചത്. മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ, മക്കളായ അസീബ്, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്.

ഖദീജയും അസീബും മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി. സാരമായി പരിക്കേറ്റ നൗഫൽ കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശക്തമായ ഇടിമിന്നലിൽ വീടിനും കേടുപാടുകൾ സംഭവിച്ചു. വയറിങ് ഉൾപ്പെടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു. ഊരകം അസി. വില്ലേജ് ഓഫിസർ, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ, കെ.എസ്.ഇ.ബി അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam