കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി

April 16, 2022 0 By Editor

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്നു പേരില്‍ നിന്നായി പിടികൂടിയത് 2.675 കിലോ സ്വര്‍ണം. മൂന്ന് കാരിയര്‍മാര്‍ ഉള്‍പ്പെടെ 10 പേര്‍ പൊലീസ് പിടിയില്‍.

കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരാണ് പിടിയിലായത്. ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചു കടത്തിയതായിരുന്നു സ്വര്‍ണം. ദുബൈയില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദീന്‍, ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ഇ.കെ.ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി എടത്തൊടിക ആസിഫലി എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. ഒന്നര മാസത്തിനിടെ കരിപ്പൂരില്‍ നിന്ന് 12 കിലോ സ്വര്‍ണമാണ് പിടികൂടിയത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam