ഗൂഢാലോചനക്കേസിൽ നടൻ ദിലീപിൻ്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി

ഗൂഢാലോചനക്കേസിൽ നടൻ ദിലീപിൻ്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി

January 31, 2022 0 By Editor

ഗൂഢാലോചനക്കേസിൽ നടൻ ദിലീപിൻ്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി ഫോണുകൾ കൈമാറിയത്. അതേസമയം, നാലാം നമ്പർ ഫോൺ പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഫോണുകൾ പരിശോധിക്കാനുള്ള ഏജൻസിയെ ഹൈക്കോടതി തീരുമാനിച്ചേക്കും.

ദിലീപ് ഫോൺ കൈമാറാൻ തയാറാകാത്തതിന് പിന്നിൽ വ്യക്തമായ പദ്ധതിയെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

 

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam