വിവാഹിതയായ പത്തൊന്‍പതുകാരിയെ മരത്തില്‍ കെട്ടിത്തൂക്കി ബന്ധുക്കളുടെ കിരാത മര്‍ദ്ദനം; വീഡിയോ

July 3, 2021 2 By Editor

ഭോപ്പാല്‍: ഭര്‍ത്താവിന്റെ വീട് ഉപേക്ഷിച്ച്  അമ്മയുടെ അമ്മാവന്റെ വീട്ടില്‍ പോയി താമസിച്ച പത്തൊന്‍പതുകാരിയെ മരത്തില്‍ കെട്ടിത്തൂക്കി ബന്ധുക്കളുടെ കിരാത മര്‍ദ്ദനം.  ജൂണ്‍ 29ന് അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ വിവാഹം നടന്നത്. ഒരു മരത്തില്‍ കെട്ടിത്തൂക്കിയ ശേഷം നാലഞ്ച് പേര്‍ചേര്‍ന്നാണ് യുവതിയെ വടികൊണ്ട് അടിക്കുന്നത്. സമീപവാസികള്‍ ഇത് കണ്ട് നോക്കിനില്‍ക്കുന്നതും കാണാം. യുവതി വേദനകൊണ്ട് പിടയുമ്പോള്‍ മര്‍ദ്ദിക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam