വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും

വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും

June 25, 2021 0 By Editor

കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. കസ്റ്റഡി അപേക്ഷ വൈകിയത് ഫോണ്‍ വിവരങ്ങള്‍ സമാഹരിക്കാന്‍ വേണ്ടിയാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം വിസ്മയയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. വിസ്മയയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് പിന്നീട് മാത്രമേ പുറത്ത് വരൂ.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam