ലക്ഷദ്വീപ് സന്ദ‍‍ർശനം: അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹൈബി ഈഡൻ

ലക്ഷദ്വീപ് സന്ദ‍‍ർശനം: അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹൈബി ഈഡൻ

June 3, 2021 0 By Editor

ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എംപി ഹൈബി ഈഡൻ. എൻ.കെ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് എംപിമാരുടെ സംഘം ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടത്തെ സമീപിച്ചെങ്കിലും അവർ അനുമതി നിഷേധിച്ചിരുന്നു. മെയ് 30 ന് ദ്വീപിലെത്തി സന്ദർശനം നടത്താനാണ് യുഡിഎഫ് എംപിമാരുടെ സംഘം തീരുമാനിച്ചത്. എന്നാൽ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ലക്ഷദ്വീപിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇടത് എംപിമാരുടെ സംഘവും ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam