കോണ്‍ഗ്രസ് എം.പി രാജീവ് സാതവ് കോവിഡ് ബാധിച്ച് മരിച്ചു

May 16, 2021 0 By Editor

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന്‌ കോവിഡ് സ്ഥിരീകരിച്ചത്‌. പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. എഐസിസി അംഗം കൂടിയായ സതാവ് വിദർഭ, മറാത്‌വാഡ മേഖലകളിലെ പാർട്ടിയുടെ പ്രധാന നേതാവായിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ഹിൻഗോളി ലോക്സഭാ മണ്ഡലത്തിൽനിന്ന് ശിവസേന നേതാവ് സുഭാഷ് വാങ്കഡെയെ പരാജയപ്പെടുത്തി എംപിയായിരുന്നു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam