ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എ വിജയരാഘവന്‍

February 21, 2021 0 By Editor

തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിന്റേത് എന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. വിശ്വാസ്യതയില്ലാത്ത രേഖകള്‍ ഹാജരാക്കുന്നത് ചെന്നിത്തലയുടെ കൈത്തൊഴിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ട്രോളര്‍ കരാര്‍ വിവാദത്തില്‍ കൂടുതല്‍ രേഖകളുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിജയരാഘവന്റെ പരിഹാസം.കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രവും സ്ഥലം അനുവദിച്ച രേഖയു‌മാണ് ചെന്നിത്തല പുറത്തുവിട്ടത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam