ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍

January 23, 2021 0 By Editor

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ മൂര്‍ഖന്‍ പാമ്പ് പത്തി വിടര്‍ത്തി. പാമ്പിനെ കണ്ടതോടെ സ്കൂട്ടര്‍ വേഗം കുറച്ചു യുവാക്കള്‍ ചാടി രക്ഷപെടുകയായിരുന്നു. കണ്ണൂര്‍ മട്ടന്നൂരിലാണ് സംഭവം. ബേക്കറി ജീവനക്കാരനായ നിഹാലും സഹപ്രവര്‍ത്തകനായ ഷഹീറുമാണ് തലനാരിഴയ്ക്ക് പാമ്പിന്‍റെ കടിയേല്‍ക്കാതെ രക്ഷപെട്ടത്.

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മട്ടന്നൂര്‍ ഉരുവച്ചാലിലെ സൌഭാഗ്യ ബേക്കറിയിലെ ജീവനക്കാരാണ് നിഹാലും ഷഹീറും. ഇരുവരും ഉരുവച്ചാലില്‍നിന്ന് മട്ടന്നൂരിലേക്കു യാത്ര ചെയ്യുകയായിരുന്നു. നിഹാലാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. വേഗം കുറച്ചു പോകുന്നതിനിടെയാണ് സ്കൂട്ടറിന് മുന്നിലെ ലൈറ്റ് ബോക്സില്‍നിന്ന് പാമ്പ് പത്തി വിടര്‍ത്തിയത്. പാമ്പിനെ കണ്ടു ഭയന്നു പോയ നിഹാലും ഷഹീറും സ്കൂട്ടര്‍ വേഗം കുറച്ചു ചാടി രക്ഷപെടുകയായിരുന്നു. ഇരുവരുടെയും ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. സ്കൂട്ടര്‍ പരിശോധിച്ചപ്പോള്‍ പാമ്പ് വീണ്ടും ലൈറ്റ് ബോക്സിനുള്ളിലേക്കു കയറി പോയിരുന്നു. പിന്നീട് സ്കൂട്ടര്‍ വെട്ടിപ്പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്. ഇതിനിടെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam