മാസ്ക് ധരിക്കാതെ വിമാനത്തിൽ സ്ത്രീ; ജീവനക്കാരുടെ മുഖത്ത് തുപ്പി – വിഡിയോ കാണാം

October 22, 2020 0 By Editor

വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റ് വിമാനത്താവളത്തിൽനിന്ന് എഡിൻബർഗിലേക്കുള്ള യാത്രാ വിമാനത്തിനുള്ളിൽ ആണ് സംഭവം. യാത്രക്കാരിൽ ഒരാളാണ് വിഡിയോ പകർത്തിയത്. ഈസിജെറ്റ് എന്ന യാത്രാ വിമാനത്തിലാണ് സംഭവം. മാസ്ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാർ നിലപാട് എടുത്തു. ഇതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരേ ചുമയ്ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.യാത്രക്കാരോട് ക്രൂരമായി പെരുമാറിയ സ്ത്രീയെ പൊലീസെത്തി ബലമായി പിടിച്ചു കൊണ്ടു പോയി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam