സ്വര്‍ണ്ണക്കടത്ത് കേസ്; കാരാട്ട് ഫൈസലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണ്ണക്കടത്ത് കേസ്; കാരാട്ട് ഫൈസലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

October 3, 2020 0 By Editor

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭാ കൌണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. രണ്ടാഴ്ചക്ക് ശേഷം ഹാജരാവാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടത്. സ്വര്‍ണക്കടത്ത് കേസില്‍ കരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തതിന് ശേഷം 36 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ഫൈസലിന് ക്ലീന്‍ ചീട്ട് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വര്‍ണം വില്‍ക്കാന്‍ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നായിരുന്നു നേരത്തെ അറസ്റ്റിലായ പ്രതികള്‍ രേഖപ്പെടുത്തിയ മൊഴി. കെ.ടി റമീസിന്‍റെയും സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴികളാണ് ഫൈസലിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്. ചോദ്യം ചെയ്യലില്‍ ഫൈസല്‍ നല്‍കിയ മൊഴി കസ്റ്റംസ് വിശദമായി പരിശോധിച്ച്‌ വരികയാണ്. ഇത് മറ്റ് പ്രതികളുടെ മൊഴികളുമായി ഒത്തുനോക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാവും അടുത്ത ചോദ്യം ചെയ്യല്‍.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam