വൈദിക വേഷത്തിൽ മമ്മൂട്ടി; ദ് പ്രീസ്റ്റ് ഫസ്റ്റ്ലുക്ക് പുറത്ത്

വൈദിക വേഷത്തിൽ മമ്മൂട്ടി; ദ് പ്രീസ്റ്റ് ഫസ്റ്റ്ലുക്ക് പുറത്ത്

January 13, 2020 0 By Editor

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ് പ്രീസ്റ്റ്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനും വി.എൻ ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോഫിന്‍റെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥയൊരുക്കുന്നത്.നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി ബേബി മോണിക്ക തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam