രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ

October 28, 2019 0 By Editor

റിയാദ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദില്‍ നാളെ ആരംഭിക്കുന്ന നിക്ഷേപക സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും.നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി സൗദി സന്ദര്‍ശിക്കുന്നത്. ഒക്ടോബര്‍ 29, 30 തീയതികളില്‍ റിയാദില്‍ നടക്കുന്ന മൂന്നാമത് ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് സംഗമത്തില്‍ അദ്ദേഹം സംബന്ധിക്കും. ആഗോള ബിസിനസ് മേഖലയിലെ പ്രമുഖരും നിക്ഷേപകരും സംഗമത്തില്‍ പങ്കെടുക്കും.

സന്ദര്‍ശനത്തിനിടയില്‍ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അദ്ദേഹം ചര്‍ച്ച നടത്തും.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam