യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരന്റെ പ്രചാരണ ബോർഡ്  നശിപ്പിച്ചു

യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരന്റെ പ്രചാരണ ബോർഡ് നശിപ്പിച്ചു

April 2, 2019 0 By Editor

വടകര ലോകസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരന്റെ പ്രചാരണ ബോർഡ് ചിങ്ങപുരത്ത് നശിപ്പിച്ചു. ബോർഡ് നശിപ്പിച്ചവർക്കെതിരേ കേസെടുക്കണമെന്ന് യു.ഡി.എഫ്. പാർലമെന്റ് മണ്ഡലം ചെയർമാൻ പാറക്കൽ അബ്ദുള്ള എം.എൽ.എ., കൺവീനർ യു. രാജീവൻ എന്നിവർ ആവശ്യപ്പെട്ടു.ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു, വി.പി. ഭാസ്കരൻ, രൂപേഷ് കൂടത്തിൽ, എടക്കുടി സുരേഷ് ബാബു, വീക്കുറ്റി രവി, രാമകൃഷ്ണൻ പൊറ്റക്കാട്ട്, പി.വി.കെ. അഷറഫ് എന്നിവർ നേതൃത്വം നൽകി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam