കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രത്യേക കെഎസ്ആര്‍ടിസി എസി ബസുകള്‍

July 22, 2018 0 By Editor

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ വിമാനത്താവളത്തിലേക്കു പ്രത്യേക എസി ബസ് സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍ദേശിച്ചു.

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയുടെ സമഗ്രവികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ത്രി വിലയിരുത്തി. ഡിപ്പോയുടെ സമഗ്ര വികസനത്തിനു വേണ്ടി ഏപ്രിലില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ ആവിഷ്‌കരിച്ച സമഗ്ര മാസ്റ്റര്‍ പ്ലാനിന്റേയും വിവിധ പദ്ധതികളുടേയും പുരോഗതിയാണു ഡിപ്പോ സന്ദര്‍ശിച്ച മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തത്.

കെഎസ്ആര്‍ടിസി കോഴിക്കോട് സോണല്‍ ഓഫീസര്‍ ജോഷി ജോണ്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. പ്രദീപ് എന്നിവര്‍ വികസന പുരോഗതി മന്ത്രിയോടു വിശദീകരിച്ചു.കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി. ലത, കൗണ്‍സിലര്‍മാരായ ഇ. ബീന, ആശ, വികസന സമിതി കണ്‍വീനര്‍ എന്‍. ചന്ദ്രന്‍, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു. ബാബു ഗോപിനാഥ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam