Search
Close this search box.

കുവൈറ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ക​നേ​ഡി​യ​ൻ മ​ന്ത്രി​യു​മാ​യി കൂടിക്കാഴ്ച ന​ട​ത്തി

meeting

കു​വൈ​ത്ത് സി​റ്റി: ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ക​നേ​ഡി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മെ​ലാ​നി ജോ​ളി​യു​മാ​യി കൂടിക്കാഴ്ച ന​ട​ത്തി. ശൈ​ഖ് സ​ലീ​മി​ന്റെ കാ​ന​ഡ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ന​ട​ന്ന
കൂടിക്കാഴ്ചയിൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​വും വി​വി​ധ ത​ല​ങ്ങ​ളി​ൽ അ​വ​യെ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ഇ​രു​വ​രും പ​ങ്കു​വെ​ച്ചു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ സം​യു​ക്ത ഏ​കോ​പ​ന​വും സ​ഹ​ക​ര​ണ​വും ശ​ക്ത​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള സം​യു​ക്ത ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു.

ക​നേ​ഡി​യ​ൻ നേ​തൃ​ത്വ​ത്തി​നും സ​ർ​ക്കാരി​നും ജ​ന​ങ്ങ​ൾ​ക്കും കു​വൈ​ത്ത് ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്റെ ആ​ശം​സ​ക​ൾ ശൈ​ഖ് സ​ലീം അ​റി​യി​ച്ചു. കു​വൈ​ത്തും കാ​ന​ഡ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ൽ എ​ല്ലാ ത​ല​ങ്ങ​ളി​ലും പ്ര​ത്യേ​കി​ച്ച് മാ​നു​ഷി​ക, വി​ക​സ​ന മേ​ഖ​ല​ക​ളി​ലു​ള്ള സു​സ്ഥി​ര​മാ​യ പു​രോ​ഗ​തി​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. കു​വൈ​ത്തി​ന്റെ മാ​നു​ഷി​ക ശ്ര​മ​ങ്ങ​ൾ​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കും മെ​ലാ​നി ജോ​ളി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!