കൊടകര : ദേശീയ പ്രാധാന്യമുള്ള പരമോന്നത സര്‍വകലാശാലയായ എന്‍.ഐ.ടി. (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കര്‍ണ്ണാടക) കര്‍ണ്ണാടകയില്‍ നിന്ന് രഘുനാഥന് തോട്ടാപ്പിള്ളിക്ക് മാനേജ്മെന്റ് വിഷയത്തില്‍ പി.എച്ച്.ഡി. ലഭിച്ചു. കൊടകര കാവില്‍ ദേശത്ത് സംഗീത് ഭവനില്‍ ഗോവിന്ദന്നായരുടേയും മാലയിയമ്മയുടേയും മകനാണ്.
കോഴിക്കോട് എന്‍.ഐ.ടി. യുടെ ഡെപ്യൂട്ടി രജിസ്ട്രാര്‍ പദവിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ 25 വര്‍ഷമായി ഉന്നത വിദ്യാഭാസ രംഗത്ത് സേവനം അനുഷ്ടിക്കുന്നു. ഡോ. അലോഷിയ്സ് ഹെന്റി സെകുരയുടെ കീഴിലായിരുന്നു ഗവേഷണം. ഇക്കണോമിക്സ്, കൊമേഴ്സ്, നിയമം, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ഇദ്ദേഹം നേടിയിട്ടുണ്ട്.
ഒട്ടനവധി അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ഉന്നത വിദ്യാഭാസത്തെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രഘുനാഥന് തോട്ടാപ്പിള്ളിക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആശംസകൾ.