കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ നേതൃത്വത്തിൽ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

കോട്ടയം അതിരൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അതിരൂപതയിലെ എല്ലാ സ്‌കൂളുകളിലെയും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കായ് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടത്തിയ ശിൽപശാല, കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.

അതിരൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ. തോമസ് എടത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ടീച്ചേഴ്‌സ് ഗിൽഡ് പ്രസിഡന്റ് യു.കെ. സ്റ്റീഫൻ, ക്രിസ്റ്റി പടപ്പുരയ്ക്കൽ, റെജി തോമസ്, മോൻസി കുര്യാക്കോസ്, സെമിൽ ലൂക്ക്, കവിതാ ജോണി, സി. ടോമിൻ എന്നിവർ പ്രസംഗിച്ചു.

‘വിദ്യാഭ്യാസം ഇന്ന് – നാളെ’ എന്ന വിഷയത്തെക്കുറിച്ച് ഡോ. അജിത് ജോസ് ക്ലാസ്സ് നയിച്ചു.