ക്രൈസ്‌തവ എഴുത്തുപുര ഡൽഹി ചാപ്റ്ററിന് പുതിയ ഭരണ സമിതി

KE News Desk l Delhi, India

ന്യൂഡൽഹി: ക്രൈസ്തവ എഴുത്തുപുരയുടെ പ്രഥമ ചാപ്റ്റായ ഡൽഹി ചാപ്റ്ററിന് 2022-23 വർഷത്തേക്കുളള പുതിയ ഭരണസമതി നിലവിൽ വന്നു.
പ്രസിഡന്റ്:അഡ്വ സുകു തോമസ്, വൈസ് പ്രസിഡന്റ്(പ്രോജക്ട്): പാസ്റ്റർ റോബിൻ ബാബു, വൈസ് പ്രസിഡന്റ്(മീഡിയ): ജിജി പ്രമോദ്, സെക്രട്ടറി: അനീഷ് വലിയപറമ്പിൽ, ജോയിന്റ് സെക്രട്ടറി: അനീഷ് വർഗീസ്, ട്രഷറർ: റിജിൻ രാജൂ, ഇവാഞ്ചലിസം കോർഡിനേറ്റർ: പാസ്റ്റർ രാജേഷ് ജോൺ,പ്രോഗ്രാം കോർഡിനേറ്റർ: പാസ്റ്റർ അബീഷ് ലിയോൺ,അപ്പർറൂം കോർഡിനേറ്റർ: ദീന ജെയിംസ്‌, എക്സിക്യൂട്ടീവ് മെംബേഴ്സായി ആശിഷ് ഐസക്,സൈമൺ സാമുവേൽ, ഫെബിൻ പോൾ തുടങ്ങിയവരെ തെരഞ്ഞെടുത്തു.ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ്സായ പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട്, രഞ്ജിത്ത് ജോയി തുടങ്ങിയവർ ചാപ്റ്റർ പ്രവർത്തനങ്ങളിൽ പങ്കാളിത്തം നൽകും.
ഡൽഹി ചാപ്റ്ററിന്റെ സീനിയർ എക്സ് ഒഫീഷ്യൽ ആയി ഡോ. ആർ ഏബ്രഹാം തുടരും. ചാപ്റ്റർ പ്രസിഡന്റായ അഡ്വ സുകു തോമസ് തിരുവല്ല സ്വദേശിയും സുപ്രീം കോടതി അഭിഭാഷകനുമാണ്.വൈസ് പ്രസിഡന്റായ(പ്രോജക്ട്) പാസ്റ്റർ റോബിൻ ബാബു മികച്ച സംഘാടകനും ഡൽഹിയിൽ സഭ ശുശ്രൂഷകനുമാണ്.വൈസ് പ്രസിഡന്റായ(മീഡിയ)ജിജി പ്രമോദ് ക്രൈസ്തവ എഴുത്തുകാരിയും ക്രൈസ്തവ എഴുത്തുപുര മാഗസിൻ എഡിറ്ററുമാണ്.സെക്രട്ടറി അനീഷ് വലിയപറമ്പിൽ റാന്നി സ്വദേശിയും ക്രൈസ്തവ എഴുത്തുപുര ദിനപത്രം സബ് എഡിറ്ററുമാണ്. ജോയിന്റ് സെക്രട്ടറി അനീഷ് വർഗീസ് അടൂർ സ്വദേശിയും ഡൽഹി സഹീബാബാദിൽ എഞ്ചിനീയറിംഗിൽ പ്രൊഫഷണൽ ജോലി ചെയ്തു വരുന്നു.
ട്രഷറർ റിജിൻ രാജു അനുഗ്രഹീതനായ ഗായകനും ഡൽഹി കേന്ദ്രീകൃതമായി കേരളാ സർക്കാർ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനുമാണ്.ഇവാഞ്ചലിസം കോർഡിനേറ്ററായ പാസ്റ്റർ രാജേഷ് ജോൺ അനുഗ്രഹീതനായ വർഷിപ്പ് ലീഡറും തദ്ദേശീയസഭയിൽ സഭാശുശ്രൂഷ ചെയ്തു വരുന്നു. അപ്പർറൂം കോർഡിനേറ്റർ ദീനാ ജെയിംസ് ക്രൈസ്തവ എഴുത്തുകാരിയും ആഗ്രയിൽ മിഷനറിപ്രവർത്തകയും ക്രൈസ്തവ എഴുത്തുപുര ദിനപത്രം സബ് എഡിറ്ററുമാണ്.പ്രോഗ്രാം കോർഡിനേറ്ററായ പാസ്റ്റർ അബീഷ് ലിയോൺ യുവജനപ്രവർത്തകനും ഡൽഹി മാവാനയിൽ ഹിന്ദി ചർച്ചിൽ സഭാ ശുശ്രൂഷ ചെയ്തു വരുന്നു.എക്സിക്യൂട്ടീവ് മെംബേഴ്സായ ആശിഷ് ഐസക് യുവജനപ്രവർത്തകനും ബി.ബി.എ വിദ്യാർത്ഥിയുമാണ്.സൈമൺ സാമുവേൽ സാമൂഹിക പ്രവർത്തകനും എഞ്ചിനീയറുമാണ്.ഫെബിൻ പോൾ തിരുവനന്തപുരം സ്വദേശിയും ഹരിയാന ഗുരുഗ്രാമിൽ സ്വകാര്യ സ്കൂളിൽ ചീഫ് അക്കൗണ്ടന്റുമാണ്.ജനറൽ കൗൺസിലേക്ക് തെരഞ്ഞെടുത്ത രഞ്ജിത്ത് ജോയി ചാപ്റ്റർ എക്സിക്യൂട്ടീവ് മെംബറായി തുടരും.അനുഗ്രഹീത എഴുത്തുകാരനും ക്രൈസ്തവ എഴുത്തുപുര ദിനപത്രം സർക്കലേഷൻ മാനേജരും ഡൽഹി കേന്ദ്രീകൃതമായി കേരളാ സർക്കാർ സ്ഥാപനത്തിന്റെ ബ്രാഞ്ച് ഹെഡുമാണ് ഇദ്ദേഹം.

ഡൽഹി, ഉത്തരപ്രദേശ്,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ചാപ്റ്റർ പ്രവർത്തനങ്ങൾ വിശാലപ്പെടുത്തുവാനുള്ള തീരുമാനത്തിലാണ് ചാപ്റ്റർ നേതൃത്വം.കഴിഞ്ഞ അഞ്ചിൽപരം വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ചാപ്റ്റർ നേതൃത്വം നൽകി വരുന്നു.കോവിഡ് കാലയളവുകളിലും ശൈത്യകാലങ്ങളിലും സാമൂഹികമായ ഇടപെടലുകൾ ചെയ്ത് ഇതിനോടകംതന്നെ മുഖമുദ്ര പതിപ്പിച്ചു.വിവിധ സ്ഥലങ്ങളിൽ യൂണിറ്റ് രൂപീകരണ നടപടികൾ ചെയ്തു വരുന്നതായി ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.