ഐ.പി.സി ജനറൽ കൺവെൻഷന് കുമ്പനാട്ട് അനുഗ്രഹീത സമാപ്തി

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐപിസി) 96 മത് ജനറൽ കൺവൻഷൻ ഹെബ്രോൻപുരത്ത് സമാപിച്ചു. ജനുവരി 12 ഞായറാഴ്ച കുമ്പനാട് സഭാ ആസ്ഥാനത്ത് ജനറൽ പ്രസിഡന്റ് പാസ്റ്റർ റ്റി വത്സൻ എബ്രഹാം ഉദ്‌ഘാടനം ചെയ്ത കൺവൻഷൻ ഇന്ന് പകൽ നടന്ന കർത്തൃ മേശയോടും സംയുക്ത സഭായോഗത്തോടും സമാപിച്ചു.
പാസ്റ്റർ ജോസഫ് വില്ലംസിന്റെ അധ്യക്ഷതയിൽ നടന്ന സംയുക്ത ആരാധനയിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ റ്റി വത്സൻ എബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, മുൻ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് ജോൺ എന്നിവർ പ്രസംഗിച്ചു. ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ എം പി ജോർജ്ജുകുട്ടി നന്ദി അറിയിച്ചു.
കർത്തൃമേശക്ക് പാസ്റ്റർമാരായ എം വി വർഗീസ്, കെ എം ജോസഫ് എന്നിവർ നേതൃത്വം നൽകി.
ഭാരതത്തിലെ പെന്തെക്കോസ്ത് സമ്മേളനങ്ങളിൽ പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷന്റെ ഈ വർഷത്തെ ചിന്താവിഷയം താഴ്മ, വിശുദ്ധി, സൗഖ്യം (2 ദിന 7: 14-16) എന്നതായിരുന്നു.
ജനറൽ കൺവൻഷന്റെ രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ രാജു ആനിക്കാട്, എം പി ജോർജ്കുട്ടി, കെ ജോയി, ബേബി വർഗീസ്‌, റ്റി ഡി ബാബു, ഷിബു നെടുവേലി, തോമസ് ഫിലിപ്പ്, കെ ജെ തോമസ്, കെ സി തോമസ്, വർഗീസ്‌ ഏബ്രഹാം, സാബു വർഗീസ്‌, സണ്ണി കുര്യൻ, ഫിലിപ്പ് പി തോമസ്, എം എസ് ശാമുവേൽ, ഷിബു തോമസ്, കെ സി ജോൺ, ബാബു ചെറിയാൻ, വിൽ‌സൺ ജോസഫ്, റ്റി വത്സൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു.
കൺവൻഷൻ ദിവസങ്ങളിൽ മിഷനറി സമ്മേളനം, ഹെബ്രോൺ ബൈബിൾ കോളജ് ബിരുദദാനം, യൂത്ത് അഡ്വാൻസ്, സോദരി സമാജം സമ്മേളനം, എൻ ആർ ഐ സമ്മേളനം, ഗ്ലോബൽ മീഡിയ മീറ്റ്, സൺഡേ സ്കൂൾ – പി വൈ പി എ സമ്മേളനം എന്നിവ നടന്നു.
ദിവസവും രാവിലെ പ്രഭാത ധ്യാനം, ബൈബിൾ ക്ലാസ്, പൊതുയോഗം, കുട്ടികളുടെ യോഗം എന്നിവയും ഉച്ചയ്ക്ക് ശേഷം മിഷനറി സമ്മേളനം, യൂത്ത് അഡ്വാൻസ് എന്നിവയും വൈകിട്ട് സുവിശേഷ സമ്മേളനവും നടന്നു.
പാസ്റ്റർമാരായ റ്റി വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്), വിൽ‌സൺ ജോസഫ് (ജനറൽ വൈസ് പ്രസിഡന്റ്), സാം ജോർജ് (ജനറൽ സെക്രട്ടറി), എം പി ജോർജ്കുട്ടി (ജനറൽ ജോയിന്റ് സെക്രട്ടറി), ബ്രദർ സണ്ണി മുളമൂട്ടിൽ (ജനറൽ ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന വിശാലമായ കമ്മിറ്റി കൺവൻഷന് നേതൃത്വം നൽകി.
2021 ലെ ഐപിസി ജനറൽ കൺവൻഷൻ ജനുവരി 17- 24 വരെ ഹെബ്രോൻപുരത്ത് നടക്കും എന്ന് ജനറൽ പ്രസിഡന്റ്‌ അറിയിച്ചു.
ഹെബ്രോൻ ചാപ്പലിന് സമീപം ക്രൈസ്തവ എഴുത്തുപുരയുടെ സ്റ്റാൾ പ്രവർത്തിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.