സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ

ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ തുടരുന്നു. ജിദ്ദ, മദീന, യാമ്ബു, തബൂക്ക്, ബുറൈദ, അല്‍ജൗഫ് എന്നിവിടങ്ങളിലായിരുന്നു കനത്ത മഴ. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാല്‍ അപകട മേഖലകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

പടിഞ്ഞാറന്‍ മേഖലകളില്‍ മഴ ഉണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതലുകളെടുക്കാന്‍ സിവില്‍ ഡിഫന്‍സ് എസ്.എം.എസ് സന്ദേശങ്ങളും അയച്ചിരുന്നു. റോഡുകളില്‍ വെള്ളം കെട്ടിനിന്ന് പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു.എന്നാല്‍ വിമാന, കപ്പല്‍ ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചില്ല. വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി.

ജിദ്ദയില്‍ ഖുലൈസ് മേഖലയുടെ വടക്ക് താഴ്‍വരയില്‍ കുടുങ്ങിയ മൂന്ന് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മക്കയില്‍ നേരിയ ചാറ്റല്‍ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. മദീനയില്‍ പല റോഡുകളിലും വെള്ളം കവിഞ്ഞൊഴുകി. നിരവധി വാഹനങ്ങള്‍ ശക്തമായ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയി. സക്കാകയില്‍ മഴവെള്ളത്തില്‍ കുടുങ്ങിയ 28 പേരെ രക്ഷപ്പെടുത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.