An Unforgettable Father’s Day

“ദേ ഈ ഉണക്ക തേങ്ങാ ചമ്മന്തി വച്ചോ മോനെ”. അമ്മ 100മറ്റോ തവണയാണ് ഇതു പറയുന്നത്. സ്നേഹത്തിന്റെ അളവ് കൂടിയതാണോ എന്തോ, ഇത്തവണ എനിക്ക് ഒഴിവു പറയാൻ തോന്നില്ല. ഞാൻ ആ പാക്കറ്റ് എടുത്തു ബാഗിൽ വച്ചു. എനിക്ക് ബാഗിന്റെ ഭാരം കൂറ്റൻ ഇഷ്ടമേ അല്ല. അതുകൊണ്ട് ഇങ്ങനത്തെ ചെറിയ പക്കറ്റ്‌സ് പോലും ഒഴിവാക്കാൻ നോക്കും. പക്ഷെ, പലപ്പോഴും അവിടത്തെ ഒരിയാക്കാരൻ പാചകക്കാരന്റെ അവിഞ്ഞ ഭക്ഷണം രസകരമാക്കുന്നത് ഇതു പോലെ ‘അമ്മ തരുന്ന ചെറിയ പാക്കറ്റുകൾ ആയിരിക്കും. നമ്മളിൽ പലരും ഇങ്ങനെയാണ്, സ്വർഗത്തിൽ നിന്നും പൂർണമായി മാറി നഗരത്തിൽ (നരകത്തിൽ) എത്തുന്ന വരെ സ്വർഗ്ഗത്തിന്റെ വില അറിയില്ല.

“എല്ലാം എടുത്തോടാ?” തലയാട്ടി ഞാൻ അമ്മക്ക് ഉത്തരം കൊടുത്തു. വിഷമം കൊണ്ടാവാം, ഞാൻ നാട്ടിൽ നിന്ന് തിരിക്കുന്ന സമയത്തിനു മുമ്പുള്ള കുറച്ചു മണിക്കൂർ മിണ്ടാറെ ഇല്ല. എല്ലാ ബാഗും എടുത്തു ഞാൻ പുറത്തേക്കു നടന്നു. ‘അമ്മ എന്റെ പുറത്തു തട്ടുന്നുണ്ടായിരുന്നു. പുറത്തു വല്ല പൊടിയും കണ്ടിട്ടാവും. നടക്കുന്ന നേരത്തു വീടിനു പുറത്തു എന്തോ ശബ്ദം കേട്ടു. പുറത്തേറ്റിയപ്പോൾ കണ്ടത് അച്ഛൻ ബൈക്കു വൃത്തിയക്കുന്നതായിരുന്നു. “അച്ഛാ, ഞാൻ ബസിൽ പൊയ്കോലാം, ഇവിടെ അടുത്തല്ലേ സ്റ്റേഷൻ”. കുറച്ചു പേടിയോടെ ആണെങ്കിലും ഞാൻ പറഞ്ഞു. “അടുത്തല്ലേ, ബൈക്കിൽ പെട്ടെന്ന് പോവാല്ലോ”. അച്ഛന്റെ ആ ഘന ഗംഭീര ശബ്ദത്തിൽ അച്ഛൻ പറഞ്ഞൂ. അതു ഓർഡർ ആണോ അതോ എനിക്ക് option ആണോ എന്നൊന്നും എനിക്ക് മനസ്സിലായില്ല. ഒന്നും തിരിച്ചു പറയാൻ പറ്റില്ല എന്ന ഉറപ്പുള്ള കൊണ്ടും, ബൈക്കു ആണ് best option എന്നുള്ളത് കൊണ്ടും, ഞാൻ തലയാട്ടി. അമ്മ ഒരു ആശ്വാസ ചിരിയോട് കൂടി എന്റെ തോളത്ത് കൈ വച്ചു. സ്വന്തം മകൻ റെയിൽവേ സ്റ്റേഷൻ വരെ സുരക്ഷിതമായി എത്തുമല്ലോ എന്ന ആശ്വാസം അമ്മയുടെ മുഖത്തു കാണാമായിരുന്നു.

അച്ഛന്റെ പിന്നിലിരുന്നു ഞാൻ രാത്ര തുടങ്ങി. അമ്മ വീട്ടിൽപടിയിൽ നിന്നു നോക്കുന്നുണ്ടായിരുന്നു. ഞാൻ തിരിഞ്ഞു അമ്മക്ക് കൈ വീശി കൊണ്ടിരുന്നു. അച്ഛൻ ബൈക്കിന്റെ ടെക്‌നിക്കൽ കാര്യങ്ങൾ പറഞ്ഞു തുടങ്ങി, തുടർന്നു അച്ഛന്റെ അനുഭവങ്ങളും, കാഴ്ചപ്പാടുകളും പറയാൻ തുടങ്ങി. ഞാനെല്ലാം ക്ഷമയോടെ കേട്ടിരുന്നു. ഇടക്ക് വഴിയിൽ വച്ചു അചിച്ചനെ കണ്ടു. ഒരു നിമിഷം നിർത്തി അചിച്ചനോട് യാത്ര പറഞ്ഞു ഞാൻ തിരിച്ചു ബൈക്കു യാത്ര തുടങ്ങി. തിരിച്ചു കയറുമ്പോൾ ഒരു അങ്കലാപ്പ് ഉണ്ടായിരുന്നു, അച്ഛൻ ഇനിയും പഴങ്കഥ തുടരുമോ എന്ന്‌. അതു മുഷിപ്പിക്കൽ ആയി തോന്നിയിട്ടില്ല. എന്നാലും ഒരാൾ പറയുമ്പോൾ അതു ചുമ്മാ കെട്ടിരിക്കുമ്പോൾ ഉള്ള മുഷിച്ചിൽ ഉണ്ടായിരുന്നു എനിക്ക്. പറയുന്നതെല്ലാം ശരിയാ. പിന്നെ എന്തു പറയാനാ, എന്നാ തോന്നുക.  പക്ഷെ എന്നെ ഞെട്ടിച്ചു അച്ഛൻ വേറൊരു വിഷയം എടുത്തിട്ടു. “ആ കഥ നന്നായിട്ടുണ്ടെട്ടോ”. “എന്താ?” വിശ്വസിക്കാൻ പറ്റാതെ ഞാൻ ഒന്ന് കൂടെ ചോദിച്ചു. “ഇന്നലെ വായിക്കാൻ തന്ന കഥയില്ലേ അതു. നല്ല മാനുഷിക മൂല്യമുള്ള പ്രസക്തിയുള്ള കഥ. ഇപ്പൊ ഇതൊക്കെ പലർക്കും ഓർമ പോലും ഇല്ല. സമയം കിട്ടുമ്പോഴൊക്കെ എഴുതിക്കോ”. അപ്രതീക്ഷിതമായ പ്രോഹ്ത്സാഹനം കിട്ടിയപ്പോൾ ഞാൻ ആകെ സന്തോഷ പുളകിതനായി. ഇന്നലെ അമ്മയുടെ മുന്നിൽ വച്ചു നന്നായിട്ടുണ്ട് എന്നു ഒരു ചിരിയിൽ പറഞ്ഞപ്പോൾ വിചാരിച്ചില്ല അച്ഛൻ ഇത്രയും സന്തോഷവാനാണെന്ന്.

An Unforgettable Father’s Day


പിന്നീട് ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു. പെട്ടെന്ന് തന്നെ റെയിൽവേ സ്റ്റേഷൻ എത്തുകയും ചെയ്തു. എല്ല നിമിഷത്തിലും എനിക്ക് വല്ലാത്ത ഒരു സന്തോഷമായിരുന്നു. ഒരു SSLC കാരനു ഫുൾ A+ കിട്ടിയ സന്തോഷം. കാരണം, എന്റെ സ്വപ്‌നമാണ് ഒരു എഴുത്തുകാരൻ ആവണമെന്ന്. അതും നല്ല കഥകൾ എഴുതി ആ കഥകൾ മൂലം അറിയപ്പെടുന്ന എഴുത്തുകാരൻ ആവണമെന്ന്. ഇതെല്ലാം അച്ഛനോട് പറയണം എന്നുണ്ടായിരുന്നു. എന്നാലും, ഞാൻ അതു മൂടി വച്ചു. ഒന്നുമില്ലെങ്കിലും ഞാൻ ഒരു IT എന്ജിനീർ അല്ലെ, സ്ഥിരം ജോലി ഉണ്ട്. അതിൽ നിന്നു വിട്ടു നിൽക്കും എന്നു അച്ഛനും അമ്മയ്ക്കും തോന്നിയാൽ അവർ നിരുത്സാഹപ്പെടുത്തിയലോ. ഒരു വിധം നന്നായി എഴുതി തുടങ്ങിയിട്ടു പറയാം എന്നു കരുതി.

ട്രയിൻ ഒരു 20 മിനിറ്റ് വൈകിയിരുന്നു. ട്രെയിൻ start  ആയപ്പോൾ അച്ഛന് കൈ വീശി ഞാൻ അകത്തോട്ടു വന്നു സീറ്റിൽ ഇരുന്നു പുറത്തോട്ടു നോക്കി. എന്റൊക്കെയോ ഭാരം ഒഴിഞ്ഞ പോലെ തോന്നി. ആ ചെറുകഥ എഴുതിയതിൽ പിന്നെ വായിച്ച എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ജീവിതത്തിനു ഒരു സുരക്ഷതയും അർത്ഥവും വന്ന പോലെ തോന്നി. ശരിയായ ഒരു ദിശ കിട്ടിയ പോലെ തോന്നി. കുറെ വർഷങ്ങൾ കഴിഞ്ഞു ഞാൻ മനസ്സു കൊണ്ടു സംതൃപ്‌തൻ ആയിരുന്നു.

പിന്നെ ഞാൻ ഇന്നത്തെ കാര്യമെല്ലാം ഒന്നു ഓർത്തു നോക്കി. അമ്മയുടെ സ്നേഹവും, അച്ഛന്റെ പെട്ടെന്നുള്ള bike പ്ലാനും, അവിചാരിതമായ അഭിനന്ദനവും എല്ലാം ഒരു നേർ രേഖ പോലെ തോന്നി. അമ്മയുടെ മുഖത്തു കണ്ട സന്തോഷം ചിലപ്പോൾ ഞാൻ എഴുതിയ കഥയുടെ പ്രതിഫലനം ആവാം. അച്ഛന്റെ സീഓഫ്‌ ചിലപ്പോൾ എന്നെ അച്ഛന്റെ സന്തോഷം അറിയിക്കാനുള്ള ഒരു വഴിയാകാം. നമ്മുടെ അച്ഛനമ്മമാർ നമ്മളെ എത്ര സ്നേഹിക്കുന്നെന്ന് നമുക്കൊരിക്കലും മനസ്സിലാവാൻ പറ്റില്ല. അവര് പറയുന്ന പോലെ ഒരിക്കൽ ഞാൻ ഒരു അച്ഛനാകുമ്പോൾ മനസിലാകുമായിരിക്കും. ഞാൻ വീട് വിട്ടിറങ്ങുമ്പോൾ ഉള്ള അമ്മയുടെ നില്പും, ഞാൻ ട്രെയിൻ കയറുമ്പോൾ ആ ട്രെയിൻ കണ്ണെത്തും ദൂരത്താവും വരെ ഉള്ള അച്ഛന്റെ നോക്കി നിൽകളും, ഞാൻ വിളിക്കാൻ മറന്നാൽ അമ്മയുടെ പരിഭവവും അച്ഛന്റെ വെറുതെ ഉള്ള ഫോൺ വിളിയും എല്ലാം, അതെല്ലാം മനസ്സിലാവമെങ്കിൽ ഞാനും ആ സ്ഥാനത്തെത്തനം. അതു വരെ ഒന്നേ എനിക്കോ എന്നെ പോലുള്ള യുവജനതാക്കോ ചെയ്യാനാവൂ, സ്നേഹിക്കുക, ബഹുമാനിക്കുക, മനസ്സിൽ നന്ദി പറയുക നമ്മുടെ മാതാപിതകൾക്. ☺️

HAPPY FATHERS DAY.

3 Replies to “An Unforgettable Father’s Day”

Leave a comment