Zachariayude Garbhinikal

Zachariayude Garbhinikal

Movie

Zachariayude Garbhinikal

Directed by

Aneesh Anwar

Written by

Aneesh Anwar, Nizam

Studio

Friday Cinema House

Music by

Vishnu, Sharreth

Starring

Lal, Rima Kallingal, Sanusha, Geetha, Asha Sharreth, Sandra Thomas and Aju Vargheese

അനീഷ് അന്‍വര്‍ ലാലിനെ നായകനാക്കി ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ്‌ സക്കറിയായുടെ ഗര്‍ഭിണികള്‍ . ലാല്‍ ഗൈനക്കോളജിസ്റ്റായി കേന്ദ്ര കഥപത്രമായാണ്‌ അഭിനയിച്ചിരിക്കുന്നത്.

തികച്ചും ഒരു ഫാമിലി ചിത്രമാണെന്നു ഈ ചിത്രത്തെ വിലയിരുത്താം
പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചതിനാല്‍ വന്‍ വിവാദങ്ങളുടെ കോളിളക്കം സൃഷ്ടിച്ച കളിമണ്ണ്‌ എന്ന ചിത്രത്തിനു തൊട്ടുപിന്നാലെ തന്നെ ഒരു വിവാദങ്ങളിലും അകപ്പെടാതെ അത്രതന്നെ പ്രാധാന്യത്തോടേയും തന്മയത്വത്തോടേയും പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.
 
അഞ്ചു ഗര്‍ഭിണികളുടെ കഥയായല്ല തികച്ചും സംഭവിച്ച കാര്യങ്ങള്‍ അവരുടെ അനുവാദത്തോടെയാണ്‌ ചിത്രത്തില്‍ വരച്ചു കാട്ടുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴേ ഗര്‍ഭിണിയാവുകയും കുഞ്ഞിനെ പ്രസവിച്ച് ആരുടെ കുഞ്ഞാണെന്നു പോലും വെളിപ്പെടുത്താതെ തന്‍റേടത്തോടെ ജീവിച്ചു കാണിക്കുന്ന സൈറ എന്ന ശ്രദ്ധേയമായ കഥപാത്രത്തെ വളരെ മനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു സനുഷ, തിരുവസ്ത്രം ഉപേക്ഷിച്ച്‌ അമ്പതാമത്തെ വയസ്സില്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞിനെ പ്രസവിക്കുന്ന കന്യാസ്ത്രീയുടെ വേഷം ഗീതയുടെ അഭിനയ മികവില്‍ ഭദ്രമായിരുന്നു. 

സമൂഹത്തില്‍ ജീവിക്കാനുള്ള ബത്തപ്പാടില്‍ കള്ളഗര്‍ഭം അഭിനയിക്കേണ്ടി വരുന്ന ഫാത്തിമ എന്ന നിര്‍ദ്ധനയായ ഒരു നഴ്സായിട്ടാണ്‌ റീമ അഭിനയിക്കുന്നത്. ഫാത്തിമയുടെ ഗര്‍ഭത്തേപ്പോലും വകവെക്കാതെ   സ്നേഹിക്കുന്ന നിഷ്കളങ്കനായ നായകനായി അജു വര്‍ഗീസ്‌ അഭിനയിച്ചിരിക്കുന്നു അജുവിന്‍റെ ആദ്യത്തെ നായക കഥാപാത്രം കൂടിയാണിത്.

സമ്പന്നനായ ഒരു കാര്‍ റേസിങ് ചാമ്പ്യന്‍റെ ജീവിതത്തില്‍ റേസിങ്ങിനിടെ ഒരാക്സിഡന്‍റിനുശേഷം കിടപ്പിലാവുകയും ചെയ്ത ഭര്‍ത്താവിന്‍റെ ജീവനും മരണത്തിനുമിടയിലുണ്ടാവുന്ന എണ്ണപ്പെട്ട ദിവസങ്ങള്‍ക്കിടയില്‍ , അദ്ദേഹത്തിന്‍റെ തന്നെ ഉറ്റസുഹൃത്തിന്‍റെ കുട്ടികളെ പ്രസവിക്കേണ്ടിവരുന്ന ഭര്യയായാണ്‌ സാന്ദ്ര തോമസ് അഭിനയിക്കുന്നത്. കുഞ്ഞുങ്ങളുണ്ടാവില്ലെന്ന സത്യത്തില്‍ നിന്നും ഗര്‍ഭാവസ്തയില്‍ തന്നെ ഒരു കുട്ടിയെ ദത്തെടുക്കുകയും നൊന്തുപ്രസവിക്കാതെതന്നെ അമ്മയാവാന്‍ ഭാഗ്യം ലഭിക്കുന്ന സക്കറിയാ ഡോക്ടറുടെ ഭാര്യയായി ആശാ ശരത്തും വേഷമിടുന്നു.

ഇത്രയേറെ വ്യത്യസ്തങ്ങളായ കഥയും കഥാപാത്രങ്ങളും നന്നായി ചിത്രീകരിച്ചതിനിടയില്‍ ചിലയിടങ്ങളില്‍ അനാവശ്യമായി പാട്ടുകള്‍ കൂട്ടിച്ചേര്‍ത്തതാണ്‌ ഒരു മൈനസ് മാര്‍ക്കായി പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് മോഹന്‍ സിത്താരയുടെ മകന്‍ വിഷ്ണുവും ശരത്തും ചേര്‍ന്നാണ്‌. അനീഷ് അന്‍വറിന്‍റെ തിരക്കഥയ്ക്ക് നിസാം സംഭാഷണം ഒരുക്കിയിരിക്കുന്നു.
Final Rating